2010, മേയ് 9, ഞായറാഴ്‌ച

ശബരിമല കണ്ട പൂങ്കാറ്റെ....

അമ്പലത്തില്‍ ഉത്സവം,
ഗാനമേള അടക്കം എല്ലാവിധ പരിപാടികളും ഉണ്ട്.
ഒരുക്കങ്ങള്‍ എല്ലാം ഭംഗിയായി മുന്നോട്ട് നീങ്ങുമ്പോള്‍ ആണ് അവസാന നിമിഷം തങ്ങള്‍ക്ക് വരാന്‍ കഴിയില്ലെന്ന്‍ ഗാനമേള ടീം അറിയിച്ചത്.
കൂടുതല്‍ ആളുകള്‍ ഉത്സവത്തില്‍ പങ്കെടുക്ക്ന്നുതിനു വേണ്ടി പ്രോഗ്രാം നോട്ടീസില്‍ ഗാനമേള എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി പിടിപ്പിച്ചത് സംഗാടകര്‍ ഭീതിയോടെ നോക്കി.
മറ്റൊരു ട്രൂപ്പിനെ സംഗടിപ്പിക്കാന്‍ ചിലര്‍ അടുത്ത പട്ടണമായ മഞ്ചേരി യിലേക്ക് കുതിച്ചു.അവിടെ അവര്‍ക്ക് ഒരു മാപ്പിള ഗാന ട്രൂപ്പിനെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
വന്നവര്‍ ആവശ്യം അറിയിച്ചുവെങ്കിലും, തങ്ങള്‍ ഇതിനു മുന്പ് ക്ഷേത്രത്തില്‍ പ്രോഗ്രാം ചെയ്തിട്ടില്ലെന്നും മാപ്പിള പാട്ടുകള്‍ മാത്രമേ കൈവശമുള്ളൂ എന്നും പറഞ്ഞു മാപ്പിള ട്രൂപ്പുകാര്‍ ഒഴിഞ്ഞു മാറാന്‍ നോക്കി,
പക്ഷെ അത് സാരമില്ലെന്നും നിങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്ന പാട്ടുകള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്തു പാടിയാല്‍ മതിയെന്നും,ഈ സമയത്ത് മറ്റൊരു ട്രൂപ്പിനെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും, ഗാനമേള ഇല്ലെങ്കില്‍ ഉത്സവം അലങ്കോലപ്പെടുമെന്നും വന്നവര്‍ കാല് പിടിച്ചു അപേക്ഷിപ്പോള്‍ മാപ്പിള ഗാന ട്രൂപ്പുകാര്‍ ഒടുവില്‍ സമ്മതം മൂളി, അവര്‍ക്കൊപ്പം തന്നെ പുറപ്പെട്ടു.

അങ്ങനെ മറ്റു ചില പരിപാടികള്‍ക്ക് ശേഷം ഗാനമേള ആരംഭിച്ചു.....

അവര്‍ പാടി....

ശബരിമല കണ്ട പൂങ്കാറ്റെ.........
അരവണ നീ കൊണ്ട് വന്നാട്ടെ......
അരവണ കാച്ചുന്ന ചെമ്പിന്റെ......
മധുവൂറും ഖിസ്സ പറഞ്ഞാട്ടെ........






©Samadbest87

3 അഭിപ്രായങ്ങൾ: